ഭാഷ സമര സ്മരണയിൽമുളിയാറിൽ യൂത്ത് ലീഗ് ദിനമാചരിച്ചു.

Latest പ്രാദേശികം

ബോവിക്കാനം : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മുളിയാർ പഞ്ചായത്തിലെ വിവിധ ശാഖകളിൽ യൂത്ത് ലീഗ് ദിനാചരണവും മജീദ് റഹ്മാൻ കുഞ്ഞിപ്പ അനുസ്മരണവും നടത്തി.പൊവ്വൽ, ആലൂർ, ഇടനീർ, മൂലടുക്കം, കോട്ടൂർ,ബാവിക്കര, ബെള്ളിപ്പാടി എന്നീ ശാഖകളിൽ പരിപാടി സങ്കടിപ്പിച്ചു.പൊവ്വലിൽ ശാഖ പ്രസിഡന്റ്‌ ഉനൈസ് മദനിനഗർ പതാക ഉയർത്തി. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് ബാത്തിഷ പൊവ്വൽ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മസൂദ് പി. സി, അൽത്താഫ് പൊവ്വൽ,മൻസൂർ പി. എൻ, ഇർഷാദ് കോട്ട, അപ്പി പള്ളം, സിദ്ധീഖ് കോട്ട, ബിലാൽ, തുടങ്ങിയവർ സംബന്ധിച്ചു.
ആലൂർ ശാഖയിൽ മണ്ഡലം ജനറൽ സെക്രട്ടറി ഖാദർ ആലൂർ,പഞ്ചായത്ത് പ്രസിഡന്റ്‌ ഷഫീക് മൈക്കുഴിയും, മൂലടുക്കം ശാഖയിൽ മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷംസീർ മൂലടുക്കവും, കോട്ടൂർ ബെള്ളിപ്പാടി ശാഖയിൽ ഇർഷാദ് കോട്ടൂർ, ആതിഫ് മുളിയാർ, ഇടനീർ ശാഖയിൽ മുഹമ്മദ്‌ കുഞ്ഞി ഇ. എ പതാക ഉയർത്തി.ലത്തീഫ് ഇടനീർ, ഇ. കെ ഫൈസൽ, നശാത് കുഞ്ചാർ, ബാവിക്കര ശാഖയിൽ കബീർ കെ. കെ, ഷാഫി. സി എച് പരിപാടിക്ക് നേതൃത്വം നൽകി,

Leave a Reply

Your email address will not be published. Required fields are marked *