ഖത്തറിൽ വാക്സിൻ എടുത്തവർക്കും ക്വാറന്റീൻ നിർബന്ധം

Latest ഗൾഫ്

ഇന്ത്യയിൽ നിന്ന് വരുന്ന വാക്സിനെടുത്തവർക്കും ഖത്തറിൽ ക്വാറന്റീൻ നിർബന്ധമാക്കുന്നു . ആഗസ്റ്റ് 2 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചുകൊണ്ട് ട്രാവൽ ഏജൻസികൾക്കും ഓപറേറ്റർമാർക്കും എയർലൈൻ കമ്പനികൾക്കും ഇ മെയിൽ സന്ദേശം ലഭിച്ചതായാണ് വിവരം . ബംഗ്ലാദേശ് , ഇന്ത്യ , നേപ്പാൾ , പാകിസ്ഥാൻ , ഫിലിപ്പീൻസ് , ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ സംബന്ധിച്ച് നൽകുന്ന അറിയിപ്പാണ് ലഭിച്ചിരിക്കുന്നത് . ഖത്തറിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് വന്ന് ഭേദമായവർക്കും ഖത്തറിൽ താമസ വിസയുള്ളവർക്കും രണ്ട് ദിവസത്തേക്ക് ഹോട്ടൽ ക്വാറന്റെനിർബന്ധമാണെന്നാണ് അറിയിപ്പ് . രണ്ടാം ദിവസം പിസിആർ പരിശോധന നടത്തുകയും നെഗറ്റീവ് ഫലം വന്നാൽ അതേ ദിവസം തന്നെ അവരെ വിട്ടയക്കുകയും ചെയ്യും . ഇന്ത്യ ഉൾപെടെ പുറത്ത് നിന്ന് വാക്സിൻ എടുത്തവർക്കും വാക്സിൻ എടുക്കാത്തവർക്കും 10 ദിവസം ഹോട്ടൽ കൊറന്റൻ നിർബന്ധമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *