മുളിയാർ: ബേവിക്കാനം ടൗണിൽ പൊതു ജനങ്ങൾ അലഞ്ഞു തിരിയുന്ന പട്ടി ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണെന്ന് ബേവിക്കാനം ശാഖാ മുസ്ലിം യൂത്ത് ലീഗ്
പ്രസിഡണ്ട് മുനീർ ബാലനടുക്കം
ജനറൽ സെക്രട്ടറി
നാസർ ബോവിക്കാനം എന്നിവർ പറഞ്ഞു.
പട്ടികൾക്ക് അക്രമണോത്സുകത വർദ്ധിക്കുന്ന നാളുകളാണ് വരാനിരിക്കുന്നത്.
അപകടം ഉണ്ടാവും മുമ്പേ നടപടി സ്വീകരിക്കണം. ജനങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലെന്ന്
യൂത്ത് ലീഗ് കുറ്റപ്പെടുത്തി.
നിത്യേന നൂറുകണക്കിന് ആളുകൾ എത്തിച്ചേരുന്ന ടൗണാണ് ബോവിക്കാനം.