കർണാടകയിൽ കോവിഡ് കൂടാൻ കാരണം കേരളം , കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കി കര്‍ണാടക; ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

Latest പ്രാദേശികം

മംഗളുരു : കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കി കര്‍ണാടക. ആര്‍ടിപിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമാക്കി. അടിയന്തര ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ പോയിവരുന്നവരും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവാണെന്ന ഫലം കരുതണം. അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനക്കായി അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും.

മംഗലാപുരം ഉൾപ്പെടെ യുള്ള ദക്ഷിണ കന്നഡ പ്രദേശങ്ങളിൽ കോവിഡ് മരണങ്ങളും രോഗികളും വർദ്ധിക്കാൻ കേരളത്തിലെ വർധനയും കാരണമായിട്ടുണ്ടാവുമെന്നാണ് ദക്ഷിണ കന്നഡ ഡെപ്യൂടി കമീഷണർ ഡോ. കെവി രാജേന്ദ്ര പറയുന്നത്

കര്‍ണാടകത്തില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞ് തുടങ്ങിയതോടെ സ്കൂളുകള്‍ തുറന്നിരുന്നു. ആദ്യഘട്ടമായി ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ തുറക്കാനായിരുന്നു വിദഗ്ധ സമിതി ശുപാര്‍ശ. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ദിവസം മൂന്ന് മണിക്കൂറാണ് ക്ലാസ് എടുക്കുക.
സ്കൂള്‍ തുറക്കുന്നതിന് മുമ്ബ് മുഴുവന്‍ അധ്യാപകര്‍ക്കും വാക്സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തിയിരുന്നു. ബെംഗ്ലൂരുവിലടക്കം കോളേജുകളും തുറന്നു.

Leave a Reply

Your email address will not be published. Required fields are marked *