മൊഗ്രാൽ പുത്തൂർ : കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മൊഗ്രാൽ പുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് മുഴുവൻ വിഷയങ്ങളിലും A+ നേടി വിജയിച്ച് കുടുംബത്തിന്റെ അഭിമാനമുയർത്തിയ ആയിശത്ത് മുർഷിദയെ ഫാമിലി & ഫ്രണ്ട്‌ലി വാട്സ് ആപ് ഗ്രൂപ്പ് ഉപഹാരം നൽകി അനുമോദിച്ചു. ചടങ്ങിൽ ഹകീം കമ്പാർ അധ്യക്ഷത വഹിച്ചു. താഹിർ കോട്ടക്കുന്ന് ഉദ്‌ഘാടനം ചെയ്തു. ഗ്രൂപ്പ് അഡ്മിൻ ടി.കെ അൻവർ മൊഗ്രാൽ ഉപഹാരം സമ്മാനിച്ചു. ഗൾഫ് പ്രതിനിധി സുഹൈൽ കുഞ്ഞി മുഖ്യാതിഥിയായിരുന്നു. പഠന രംഗത്ത് മികച്ച നേട്ടം കൈവരിക്കുന്നവരെ അനുമോദിക്കുന്നത് ഉയരങ്ങൾ കീഴടക്കാൻ വിദ്യർഥികൾക്ക് കരുത്ത് പകരുമെന്ന് അനുമോദന യോഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷവും ഈ കൂട്ടായ്മ പരീക്ഷകളിൽ മികച്ച നേട്ടം കൈവരിച്ചവരെ അനുമോദിച്ചിരുന്നു.മൈമൂന കബീർ, റസീന ഷരീഫ്, മുഫീദ് തുടങ്ങിയവർ സംബന്ധിച്ചു. മുർഷിദ നന്ദി പറഞ്ഞു
