പുത്തിഗെ : ഐപിബി ബുക്ക് & മഴവിൽ ക്ലബ് സംയുക്തമായി കാസർഗോഡിൽ നിന്നും തിരുവനന്തപുരം വരെ നടത്തുന്ന പുസ്തക സഞ്ചാരത്തിന് ജില്ലയിൽ തുടക്കമായി.മുഹിമ്മാത്ത് സ്കൂളിൽ നടന്ന പരിപാടി സ്കൂൾ മാനേജർ സുലൈമാൻ കരിവള്ളൂരിന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ നിരീക്ഷകൻ ഡോ:വിനോദ് കുമാർ പെരുമ്പള ഉദ്ഘാടനം ചെയ്തു.എസ്എസ്എഫ് ജില്ലാ സെക്രട്ടറി മൻഷാദ് അഹ്സനി ആമുഖപ്രഭാഷണം നടത്തി.
ജില്ലയിൽ ജനുവരി 5 ന് ആരംഭിക്കുന്ന പുസ്തക സഞ്ചാരം 9 ദിവസങ്ങളിലായി മഞ്ചേശ്വരം മള്ഹർ വുമൺസ് കോളേജ്,ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ,തൃക്കരിപ്പൂർ മുജമ്മഅ ഇംഗ്ലീഷ് മീഡിയം സ്കൂൾ അടക്കമുള്ള മഴവിൽ ക്ലബ്ബുകളിലും ഡിവിഷൻ കേന്ദ്രങ്ങളിലും പര്യടനം നടത്തും.ഇർഷാദ് കളത്തൂർ മുർഷിദ് പുളിക്കൂർ എന്നിവർ സംബന്ധിച്ചു.