ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു.വാണിജ്യ സിലണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്.
പുതുക്കിയ നിരക്കനുസരിച്ച് സിലിണ്ടറിന് രാജ്യത്ത് 1,620 രൂപയാണ് വില.സിലണ്ടറിന് 72.50 രൂപയാണ് വര്‍ധിച്ചത്. ഗാര്‍ഹിഗാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.
അതോസമയം ഇന്ത്യയില്‍ തുടര്‍ച്ചയായ 16 -ാം ദിവസവും രാജ്യത്ത് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു. ഡീസല്‍ വിലയും വര്‍ദ്ധിച്ചിട്ടില്ല. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 101.84 രൂപയും ഡീസല്‍ വില 89.87 രൂപയുമായി തുടര്‍ന്നു. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 107.83 രൂപയ്ക്കും ഡീസലിന് ഒരു ലിറ്ററിന് 97.45 രൂപയ്ക്കും ലഭ്യമാണ്.