ദിവസവും 20,000 പേര്‍ക്ക് ഉംറ ചെയ്യാന്‍ അനുമതി നല്‍കി സൗദി അറേബ്യ

Latest ഗൾഫ്

റിയാദ്: ദിവസവും 20,000 പേര്‍ക്ക് ഉംറ ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം.

പുതിയ ഹിജ്‌റ വര്‍ഷ ആരംഭം മുതലാണ് കൂടുതല്‍ പേര്‍ക്കും തീര്‍ത്ഥാടനത്തിന് അവസരമുണ്ടാകുക. ആഭ്യന്തര തീര്‍ഥാടകര്‍ക്ക് പുറമേ വിദേശത്ത് നിന്നെത്തുന്നവര്‍ക്കും ഉംറ നിര്‍വഹിക്കാനും അവസരമൊരുക്കും.

രാജ്യത്തേക്ക് യാത്രാ വിലക്കില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അനുമതിയുണ്ടാകുക.

ഇവര്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഉംറ നിര്‍വഹിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് എന്‍ജിനിയര്‍ ഹിശാം സഈദ് പറഞ്ഞു.

നിലവിലെ ഉംറ തീര്‍ഥാടനത്തിന്റെ വിജയത്തിനനുസരിച്ച് നിബന്ധനകള്‍ ലഘൂകരിക്കുവാനും ക്രമാനുഗതമായി കൂടുതല്‍ പേര്‍ക്ക് അവസരമൊരുക്കുവാനുമാണ് പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *