കോവിഡ്‌ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ തലപ്പാടിയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന്‌ യൂഡിഎഫ് എൽഡിഎഫ് എസ്‌ഡിപി ഐ രാഷ്‌ട്രീയ പാര്‍ട്ടികളില്‍പ്പെട്ട 29 പേര്‍ക്കെതിരെ കേസെടുത്തു

Latest പ്രാദേശികം

മഞ്ചേശ്വരം: കോവിഡ്‌ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ തലപ്പാടിയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന്‌ യൂഡിഎഫ് എൽഡിഎഫ് എസ്‌ഡിപി ഐ രാഷ്‌ട്രീയ പാര്‍ട്ടികളില്‍പ്പെട്ട 29 പേര്‍ക്കെതിരെ കേസെടുത്തു. മുസ്‌തഫ, ഹര്‍ഷാദ്‌, ജയാനന്ദ, അഷറഫ്‌ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 25 പേര്‍ക്കുമെതിരെയാണ്‌ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തത്‌. കേരളത്തില്‍ നിന്നുള്ളവര്‍ക്ക്‌ കര്‍ണ്ണാടക കോവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കിയതിനെതിരെ ഇന്നലെ റോഡ്‌ തടഞ്ഞു പ്രതിഷേധിച്ച സംഭവത്തിലാണ്‌ കേസ്‌.

Leave a Reply

Your email address will not be published. Required fields are marked *