(ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് മെയിൽ സന്ദേശമയച്ചു.)
ബോവിക്കാനം:
മുളിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക്
കോവിഡ് പ്രതിരോധ വാക്സിൻസ്ലോട്ടുകൾ വർദ്ധിപ്പിക്കുന്നതിന്
അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ
ഡോ.കെ.ആർ.രാജൻ,
റീ പ്രൊഡക്റ്റീവ് ചൈൽഡ് ഹെൽത്ത് ഓഫീസർ ഡോ.മുരളീധര നല്ലൂരായ എന്നിവർക്ക് മുളിയാർ ഗ്രാമ പഞ്ചായത്ത്
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിത അധ്യക്ഷ
അനീസ മൻസൂർ മല്ലത്ത് ഇ.മെയിൽ സന്ദേശമയച്ചു.
മുളിയർ സിഎച്ച്സി മുഖേന പരിമിതമായ തോതിലാണ് കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്യുന്നത്.
നിലവിൽ 15 വർഡുകളുള്ള പഞ്ചായത്തിൽ
ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് ഒരു വാർഡിലേക്ക് അവസരം ലഭിക്കുന്നത്.
ഇതു തന്നെ മുപ്പതിനും 40നും ഇടയിൽ സ്ലോട്ടുകൾ മാത്രമാണ് ലഭ്യമാകുന്നത്.
വാക്സിൻ സ്വീകരിക്കാൻ വേണ്ടി ആളുകൾ ജന പ്രതിനിധികളെയും
ആരോഗ്യ പ്രവർത്തകരെയും നിരന്തരമായി ബന്ധപ്പെടുന്നു വെങ്കിലും സ്ലോട്ടുകളുടെ കുറവ് കാരണം ആവശ്യ ക്കാർക്ക് ലഭ്യമാകാത്ത സാഹചര്യമുണ്ടാകുന്നു.
പലപ്പോഴും അത്യാവശ്യക്കാർ വാക്സിൻ വിതരണ കേന്ദ്രത്തിലെത്തി ആരോഗ്യ പ്രവർത്തകരോടും ജനപ്രതിനിധികളോടും കയർക്കുന്ന അവസ്ഥയുണ്ട്.
18 വയസ്സിനു മുകളിൽ കാൽ ലക്ഷത്തോളം ജനസംഖ്യയുള്ള പഞ്ചായത്താണ് മുളിയാർ. സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.