കാസർകോട്: ചാർട്ടേഡ് അക്കൗണ്ടൻറ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷിൽമിയ കാപ്പിലിനെ ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി അനുമോദിച്ചു.
ക്ലബ്ബ് സെക്രട്ടറി അബ്ദുൽ ഖാദർ തെക്കിൽ, ട്രഷറർ മുഹമ്മദ് ഇബ്രാഹിം എരിയാൽ , മാലിക് ദീനാർ ഹോസ്പിറ്റൽ ചെയർമാൻ അൻവർ സാദത്ത് എന്നിവർ ഉപഹാരം സമ്മാനിച്ചു.
സാമൂഹ്യ പ്രവർത്തകൻ ശരീഫ് കാപ്പിലിന്റയെയും ഹലീമാ സഫീനയുടെയും മകളാണ്. മുൻ എം.എൽ.എ പരേതനായ ബി.എം. അബ്ദുറഹിമാൻ്റെ പേര മകൻ ബി.എം. ഷഹബാസാണ് ഭർത്താവ്.
അസോസിയേഷൻ ഓഫ് സർട്ടിഫൈഡ് അക്കൗണ്ടൻസി മത്സര പരീക്ഷയ്ക്ക് വേണ്ടി ദുബായിൽ പരിശീലനം നേടിയ നേടിയ ഷിൽമിയ നിലവിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന പ്രമുഖ അക്കൗണ്ടിംഗ് കമ്പനിയായ ഹൈദർ &സജാദ് കമ്പനിയുടെ മിഡിലീസ്റ്റ് മേഖലയുടെ ചുമതലകൾ നിർവഹിച്ചു വരുന്നു.ഗ്രീൻ വുഡ്സ് പബ്ലിക് സ്കൂൾ, മംഗലാപുരം യേനപ്പോയ ആർട്സ്, സയൻസ് ആൻറ് മാനേജ്‌മന്റ് കോളേജ് പൂർവ വിദ്യാർത്ഥിയാണ്.
ചടങ്ങിൽ ലയൺസ് സോൺ ചെയർപേഴ്‌സൺ ഫറൂഖ് കാസ്മി ,ഡിസ്ട്രിക് ചെയർപേഴ്സന്മാരായ ജലീൽ കക്കണ്ടം ,സി എൽ റഷീദ് ,വൈസ് പ്രസിഡന്റ് റഹീസ് ,സലാം പി ബി ,എം എം നൗഷാദ് ,സിദ്ദിഖ് ചെമ്മനാട് ,സുനൈഫ് ചെങ്കള,സെമീർ ഒറവങ്കര എന്നിവർ സംബന്ധിച്ചു .