മല്ലം : മല്ലത്ത് പുതുതായി പൊതു വിതരണ കോന്ദ്രം ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുളിയാർ ഗ്രാമപഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് ജില്ല സപ്ലൈ ഓഫിസർക്ക് നിവേദനം നൽകി.
മല്ലം, അമ്മംങ്കോട്, കൊളച്ചെപ്പ് ,ചോക്ക മൂല, മുണ്ടപ്പളം, ആനമജൽ, കൊക്കോടി, പുഞ്ചംങ്കോട്. കൊളംങ്കോട്, അട്ടപ്പറമ്പ് ,കൊടവഞ്ചി, തുടങ്ങിയ പ്രദേശത്തുള്ളവർ റേഷൻ സാധനങ്ങൾ വാങ്ങാൻ പോകുന്നത് നാല് മുതൽ എട്ട് കിലോ മീറ്റർ ദൂരം വരെയുള്ള ബോവിക്കാനം ,കോട്ടൂർ, ചൊവ്വൽ, പൈക്ക റേഷൻ കടകളെയാണ് ആശ്രയിക്കുന്നത്.
ബോവിക്കാനത്താണെങ്കിൽ 2200 പരം കാർഡ് ഉടമകൾ ഉണ്ട് മറ്റ് കടങ്ങളിലും ഇത് തന്നെയാണ് സ്ഥിതി.
പ്രവർത്തി ദിവസങ്ങളിൽ ഇവിടെ ങ്ങളിൽ വൻ തിക്കം തിരക്കും എന്നു പതിവാണ്. പാവപ്പെട്ട കാർഡുടമകൾ സാധനങ്ങൾ വാങ്ങാൻ നിരവധി തവണ റേഷൻ കടകളിൽ പോകേണ്ടി വരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ആയതിനാൽ മേൽ പറഞ്ഞ പ്രദേശങ്ങളിലെ കാർഡുടമകൾക്ക് സൗകര്യപ്രദമായി റേഷൻ വിഹിതം വാങ്ങാൻ ഉദകുന്ന വിധത്തിലും, മറ്റുള്ള റേഷൻ കടങ്ങളുടെ തിരക്ക് കുറയുന്നതിന് വേണ്ടിയും മല്ലത്ത് പുതുതായി പൊതു വിതരണ കേന്ദ്രം അനുവദിക്കണമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
പൊതു പ്രവർത്തകരായ മൻസൂർ മല്ലത്ത്, ഹമീദ് മല്ലം, റിട്ടേഡ് ജില്ല സപ്ലൈ ഓഫിസർ ഇൻ ചാർജ് ശംസുദ്ധീൻ കൊടവഞ്ചി എന്നിവർ
സന്നിദ്ദരായിരുന്നു.