ഒരുലക്ഷം യൂട്യൂബ് സബ്സ്ക്രെെബേഴ്സ് പിന്നിട്ട സാഹചര്യത്തിലാണ് യൂട്യൂബ് ക്രിയേറ്റർ അവാർഡായ സില്‍വർ പ്ലേ ബട്ടന് ‘സിപിഐഎം കേരള’ അർഹരായത്.
ആദ്യമായാണ് കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ യുട്യൂബ് ചാനലിന് സിൽവർ ബട്ടൺ ലഭിക്കുന്നത്.
സിപിഐഎം കേരള ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം പങ്കുവെയ്ക്കുമ്പോള്‍ 112,000 സബ്സ്ക്രൈബേഴ്സായിരുന്നു യുട്യൂബ് ചാനലിനുണ്ടായിരുന്നത്.
അതേസമയം, ഫേസ്ബുക്ക് പോസ്റ്റ് മൂന്ന് മണിക്കൂർ പിന്നിടുമ്പോള്‍ അത് 160,000 സബ്സ്ക്രെെബേഴ്സിലേക്ക് എത്തിയിട്ടുണ്ട്.