SSLC,+2 വിജയികൾക്ക് നവ്യാനുഭവമായി മൈമൻ കരിയർ ഗൈഡൻസ്

Latest പ്രാദേശികം

മൊഗ്രാൽ പുത്തൂർ : കോട്ടക്കുന്ന് മർകസുൽ മൈമനിൽ പ്രവർത്തിക്കുന്ന മൈമൻ കലാ ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ്‌.എസ്‌.എൽ.സി,പ്ലസ് ടു വിജയികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.മൈമൻ ക്യാമ്പസ്സിൽ നടന്ന പരിപാടിയിൽ മർകസ് മൈമൻ ജനറൽ സെക്രെട്ടറി സഈദ് സഅദി കോട്ടക്കുന്ന് പ്രാർത്ഥന നടത്തി.സ്വാലിഹ് ജൗഹരി ഗട്ടമനെ ഉദ്ഘാടനം ചെയ്തു.എസ്‌.എസ്‌.എഫ് കാസറഗോഡ് ഡിവിഷൻ സെക്രെട്ടറി അഷ്‌റഫ് മാസ്റ്റർ ബള്ളൂർ ക്ലാസ്സിന് നേതൃത്വം നൽകി.പരിപാടിയിൽ മിസ്ഹബ് കോട്ടക്കുന്ന് സ്വാഗതവും മുതീഹുറഹ്മാൻ നന്ദിയും പറഞ്ഞു.നൗഷാദ് മുസ്‌ലിയാർ,മുനീർ ബദർ നഗർ,ഫൈറാസ് ബള്ളൂർ,ജവാദ് മൊഗ്രാൽ പുത്തൂർ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *