ബിസിസിഐയും ചെന്നൈ സൂപ്പർ കിങ്‌സും ഒരു കോടി വീതം പ്രഖ്യാപിച്ചു; പ്രത്യേക ജേഴ്‌സിയും; നീരജ് ചോപ്രയ്ക്ക് സമ്മാന പ്രവാഹം

Latest ഇന്ത്യ

ചെന്നൈ: ഇന്ത്യയുടെ അത്‌ലറ്റിക്‌സിലെ ഒളിംപിക്‌സിലെ മെഡൽ വരൾച്ചയ്ക്ക് സ്വർണം കൊണ്ട് അവസാനം കുറിച്ച നീരജ് ചോപ്രയ്ക്ക് സമ്മാന പ്രവാഹം.

ഹരിയാന സർക്കാരിന്റെ ആറ് കോടി രൂപയുടെ സമ്മാനത്തിന് പുറമെ ബിസിസിഐയും ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്‌സും ഒരു കോടി രൂപ വീതം സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ്.

നീരജിന് പുറമേ വെള്ളി മെഡൽ ജേതാക്കളായ മീരാഭായ് ചാനുവിനും രവി ദഹിയക്കും 50 ലക്ഷം രൂപ വീതവും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്.

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നീരജ് ചോപ്രക്ക് നീരജിന്റെ സ്വർണനേട്ടത്തിന് പിന്നാലെ തന്നെ ആറുകോടി രൂപ സമ്മാന ത്തുകയായി പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *