കാസർക്കോട് – തളങ്കര പടിഞ്ഞാർ എന്ന പ്രദേശത്തെ നിവാസികൾ ഒന്നടങ്കം ഭീതിയോടും ഭയപ്പാടോടും കൂടിയാണ് ദിവസങ്ങൾ തള്ളിനിക്കിയത്. വർഷാവർഷം ഉണ്ടാക്കുന്ന ശക്തമായ കടൽക്ഷോഭം മൂലം തിരമാലകൾ നേരിട്ട് റോഡിന്റെ സുരക്ഷാ ഭിത്തിയിൽ അടിക്കുന്നതിനാൽ റോഡ് തകർന്ന വിവരം ബഹുമാനപ്പെട്ട തുറമുഖ മന്ത്രിക്ക് ഐ.എം. സി.സി ദുബായ് കമ്മിറ്റി സെക്രട്ടറി സിയാവുദ്ദിൻ പി.വി.നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ആദ്യമായി തുറമുഖ മന്ത്രി പടിഞ്ഞാർ സന്ദർശിക്കുകയും തുറമുഖ വകുപ്പിന്റെ കിഴിലുള്ള സ്ഥലം ഉപയോഗിച്ച് തളങ്കര പടിഞ്ഞാറിനെ ടുറിസ്റ്റ് കേന്ദ്രമാക്കി മറ്റാനുള്ള തുക പാസ്സാക്കുകയും ചെയ്ത സർക്കാറിനെയു മന്ത്രി അഹമ്മദ് ദേവർ കോവിലിനെയും തളങ്കര മേഖലാ INLകമ്മിറ്റി അഭിനന്ദിച്ചു യു ഡി എഫ് കാലത്ത് മന്ത്രിയും എം.എൽ എയുണ്ടായിട്ടും ഇത്തരം കാര്യങ്ങളിൽ ജനങ്ങൾക്ക് വേണ്ടി ഇടപ്പെടാത്തതിൽ യോഗം വിമർശിക്കുകയും LDF ന്റെ വികസന കാഴ്ചാ പാടിനെ യോഗം പ്രശംസിക്കുകയും ചെയ്തു INL തളങ്കര മേഖല യോഗത്തിൽ പ്രസിഡണ്ട് അബുബക്കർ ഖാദിരി അദ്ധ്യക്ഷത വഹിച്ചു.മുൻസിപ്പൽ ട്രഷറർ ഉമൈർ തളങ്കര യോഗം ഉൽഘാടനം ചെയ്തു. ഒബാമ ഹുസൈൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സിദ്ദിഖ് സ്വാഗതം പറഞ്ഞു.