കുവൈറ്റ് സിറ്റി: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശിയായ റെനി ജേക്കബ് (39) ആണ് മരിച്ചത്. ഹരിപ്പാട് സ്വദേശിയായ റെനി, വേണാട്ടുശ്ശേരില്‍ കുടുംബാംഗമാണ്.
സുലൈബിക്കാട്ട് സ്റ്റേഡിയത്തില്‍ വച്ച് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കവേ ഭാര്യയുടേയും മക്കളുടേയും മുന്നില്‍വച്ചാണ് കുഴഞ്ഞുവീണത്. ഉടനേതന്നെ ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് (K.M.R.M.) ന്റെ സജീവ അംഗവും, സിറ്റി ഏരിയയുടെ 2021 ലെ ട്രഷറാര്‍ ആയി സേവനമഷ്ടിച്ചു വരികയായിരുന്നു റെനി ജേക്കബ്. ഭാര്യ രജനി, കുവൈറ്റ് മിനിസ്ട്രി ഹോസ്പിറ്റല്‍ സ്റ്റാഫ് നേഴ്സ് ആണ്, മക്കള്‍ – ജുഹാന്‍, റോഹന്‍.
സംസ്ക്കാരം പിന്നീട് നാട്ടില്‍ നടത്തുന്നതായിരിക്കും.