*വിദ്യാഭ്യാസ അവകാശങ്ങൾ: സർക്കാർ നിലപാട് തിരുത്തണം സി.ടി.അഹമ്മദലി

Latest ടെക്നോളജി

കാസറഗോഡ്: പതിനാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബ്ബന്ധിതവുമായ വിദ്യാഭ്യാസം നൽകണം എന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ സർക്കാർ വ്യപകമായി ലംഘിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി പറഞ്ഞു.സർക്കാറിന്റെ ഈ നയം കാരണമാണ് ഓൺലൈൻ പഠനത്തിനാവശ്യമായ ഉപകരണങ്ങൾ ഇല്ലാതെ കുട്ടികൾ ബുദ്ധിമുട്ടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡി.ഡി.ഇ ഓഫീസ് നിൽപ്പു സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ.ജി.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. നിയമിക്കപ്പെട്ട മുഴുവൻ അധ്യാപകർക്കും അംഗീകാരവും ശമ്പളവും നൽകുക, സർവ്വീസിലുള്ള മുഴുവൻ അധ്യാപകരേയും കെ.ടെറ്റിൽ നിന്നൊഴിവാക്കുക, ഓൺലൈൻ പഠനത്തിനാവശ്യമായ ഉപകരണങ്ങൾ സർക്കാർ തന്നെ വിതരണം ചെയ്യുക, കോവിഡ് ഡ്യൂട്ടിയിൽ നിന്നും അധ്യാപകരെ വിടുതൽ ചെയ്യുക, പ്രൈമറി ഹെഡ്മാസ്റ്റർ തസ്തിക നികത്തുക, കായികധ്യാപകരുടെയും മറ്റു സ്പെഷ്യലിസ്റ്റ് അധ്യാപകരുടെയും പ്രശ്നങ്ങൾ പരിഹരിക്കുക, മലബാർ ജില്ലകളിൽ പ്ലസ്ടു വിന് അധിക ബാച്ചുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ ദേളി സംസ്ഥാന കൗൺസിൽ അംഗം മുഹമ്മദ് കുട്ടി നെല്ലിക്കുന്ന് ജില്ലാ ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി പടന്ന സമീർ തെക്കിൽ ആ സിഫ് നായ് മാർ മുല സിറാജ് ഖാസിലേൻ സബ് ജില്ലാ ഭാരവാഹികളായ സിദ്ദീഖ് നായ്മാർ മൂല, നാസിം നെല്ലിക്കുന്ന് ഷഹനാസ് എരുതുംകടവ് പങ്കെടുത്തു.,

Leave a Reply

Your email address will not be published. Required fields are marked *