സൈനബ് മെമോറിയല്‍ കോളേജ് ഓഫ് ടീച്ചര്‍ എഡ്യുകേഷന്‍ 75ാം സ്വാതന്ത്യ ദിനം ആചരിച്ചു

Latest പ്രാദേശികം

ചെര്‍ക്കള: സ്വാതന്ത്യ സമരസേനാനികള്‍ പകര്‍ന്ന് നല്‍കിയ ദേശസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃകകള്‍ പുതിയകാലത്തും അടയാളപ്പെടുത്താനാവണമെന്ന് കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ പ്രൊഫഃ കെ പി ജയരാജ് ആവശ്യപ്പെട്ടു.
ചെര്‍ക്കള സൈനബ് മെമോറിയല്‍ കോളേജ് ഓഫ് ടീച്ചര്‍ എഡ്യുകേഷന്‍ സംഘടിപ്പിച്ച സ്വാതന്ത്യദിന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈനബ് കോളേജില്‍ നടന്ന സ്വാതന്ത്യദിന പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ നീന എം കെ അധ്യക്ഷത വഹിച്ചു.എന്‍ എ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാര്‍ അബൂബക്കര്‍ ഹാജി, കാന്‍ഫെഡ് കാസറഗോഡ് ജില്ലാ സെക്രട്ടറി സുകുമാരന്‍ തുടങ്ങിയര്‍ സ്വാതന്ത്യദിനം സന്ദേശം പങ്ക് വെച്ചു.
കോളേജ് അധ്യാപകരായ ഡോഃ ജീന, ഗണേഷന്‍ മാഷ്, ഗിരിജ അധ്യാപക വിദ്യാര്‍ത്ഥി പ്രധിനിതി ലിന്‍ഷ എന്നിവര്‍ സംബന്ധിച്ചു.
പ്രോഗ്രാം കമിറ്റി കോര്‍ഡിനേറ്റര്‍ ഇര്‍ഷാദ് കളത്തൂര്‍ സ്വാഗതവും അഫീഷ ഷെറിന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് സോഷ്യല്‍ സയന്‍സ് ഓപ്ഷന്‍ന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങളും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *