ബോവിക്കാനം വൈദ്യുതി സെക്ഷൻ ഓഫീസ് ഉടൻ യാഥാർത്ഥ്യമാക്കണം.യൂത്ത് ലീഗ്

Latest പ്രാദേശികം

ബോവിക്കാനം: മുളിയാർ പഞ്ചായത്ത് പരിധിയിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ
ബോവിക്കാനം സെക്ഷൻ ഓഫീസും, സബ് സ്റ്റേഷനും ഉടൻ യാഥാർത്ഥ്യമാക്കണ മെന്ന് മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച അനുകൂല റിപ്പോർട്ട്
അന്തിമ പരിഗണന ക്കായി വൈദ്യുതി വകുപ്പിൻ്റെ മുമ്പിലാണ്. കഴിഞ്ഞ സർക്കാറിൻ്റെ കാലത്ത് വകുപ്പ് മന്ത്രി നടത്തിയഅദാലത്തിൽ
ഉറപ്പു നൽകിയെങ്കിലും
കാര്യങ്ങൾ ദ്രുതഗതി യിലായില്ലെന്ന് യോഗം കുറ്റപ്പെടുത്തി.

പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അഡ്വ. ജുനൈദ് സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് റൗഫ് ബാവിക്കരക്ക്
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി
എസ്.എം.മുഹമ്മദ് കുഞ്ഞിയും ജനറൽ സെക്രട്ടറി ഖാദർ ആലുറിന് എസ്.ടി.യു ജനറൽ സെക്രട്ടറി മൻസൂർ മല്ലത്തും, സെൻട്രൽയൂണിവേഴ്സിറ്റി എം.എസ്.ഡബ്ല്യു.
പി.ജി.കോഴ്സിൽ ഉന്നതവിജയം
നേടിയ നാസിർ ബോവിക്കാനത്തിന് പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊൾച്ചപും
ഉപഹാരം കൈമാറി.
ഷെരീഫ് ചാൽക്കര, ഷെരീഫ് പന്നടുക്കം, ഷെരീഫ്മല്ലത്ത്,പി.സി. മസൂദ്,നിസാർ ബസ്സ്റ്റാൻ്റ്,ഹനീഫ ബോവിക്കാനം, അഷ്‌റഫ്ബോവിക്കാനം, ഷിഹാബ് ആലൂർ, സാദിഖ് ആലൂർ, അബ്ദുൾ റഹിമാൻ മുണ്ടക്കൈ, മുനീർ പറ, ഇർഷാദ് കോട്ടൂർ, ബാസിത് മുണ്ടക്കൈ, അസ്കർ ബോവിക്കാനം, അൽത്താഫ് പൊവ്വൽ, കെ.ബി.ബാസിത്, അനസ് ബെള്ളിപ്പാടി ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *