കാസര്‍കോട്: ജില്ലയില്‍ 317 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 677 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5729 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 402 ആയി.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 23867 പേര്‍
വീടുകളില്‍ 22657 പേരും സ്ഥാപനങ്ങളില്‍ 1210 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 23867 പേരാണ്. പുതിയതായി 985 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 5151 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3372, ആന്റിജന്‍ 1770, ട്രൂനാറ്റ് 9). 640 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1722 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 425 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 677 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
117134 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 110462 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.