”ഭരണഘടന സംരക്ഷിക്കുക.
ഇന്ത്യയെ രക്ഷിക്കുക…”
എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു കൊണ്ട് DYFI മൊഗ്രാൽ പുത്തൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മൊഗ്രാൽ പുത്തൂർ ടൗണിൽ വെച്ച് നടന്ന സ്വാതന്ത്ര്യ സംരക്ഷണ ജ്വാല DYFI കാസറഗോഡ് ബ്ലോക്ക് കമ്മറ്റി അംഗം സഫീർ ഗുൽസാർ ഉദ്ഘാടനം ചെയ്തു.
മേഖല വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ആസാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സിറാജ് കെ.കെ. പുറം അധ്യക്ഷത വഹിച്ചു.
ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയുള്ള പ്രതിജ്ഞ അസ്ഹറുദ്ദീൻ പെരിയടുക്ക ചൊല്ലി കൊടുത്തു.