തെരഞ്ഞെടുപ്പ് വിജയത്തിന് പ്രവാസികളുടെ സാനിദ്ധ്യം ഗുണം ചെയ്തു. എ കെഎം അഷ്റഫ്.എംഎൽഎ

Latest പ്രാദേശികം

ബായാർ: മഞ്ചേശ്വരത്ത് ഫാസിസ്റ്റ് ശക്തികൾക്ക് ഇടം നൽകാതെ സംരക്ഷിച്ചു നില നിർത്തിയ തെരഞ്ഞെടുപ്പിൽ പ്രവാസികളുടെ സാനിദ്ധ്യം വളരെ ഗുണകരമായിരുന്നുവെന്ന് എ കെ. എം അഷ്റഫ് എംഎൽഎ. അഭിപ്രായപ്പെട്ടു. ജനങ്ങളുടെ വലിയ ജനാധിപത്യ മതേതര ബോധത്തെയാണ് ഈ വിജയം സൂചിപ്പിക്കുന്നത്. അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരം മണ്ഡലത്തിൽ പെട്ട അബുദാബി കെഎം സി സി പ്രവർത്തകരുടെ സ്വാതന്ത്യ ദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് ഇനിയും നമുക്ക് ഒരുപാട് മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്. സമഗ്രമായ ഒരു പദ്ധതിയാണ് സർക്കാരിന് മുന്നിൽ സമർപ്പിട്ടുള്ളത്. എങ്കിലും പ്രവാസികളുടെ നിക്ഷേപം ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് വരണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു.
സെഡ്. എ. മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ഇസ്മായിൽ മുഗ്ലി സ്വാഗതം പറഞ്ഞു. സെഡ്. എ കയ്യാർ, ആദം ബള്ളൂർ അഷ്റഫ് ബായർ, കളന്തർ ഷാ ബന്തിയോട്,ഹമീദ് ഇച്ചില ,ആസിഫ് ബന്തിയോട്, സാകിർ ബായാര് ,ഫാറൂക്ക് സീതാംഗോളി തുടങ്ങിയവർ സംസാരിച്ചു.അബ്ദുൽ റഹ്മാൻ കമ്പല നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *