മുളിയടുക്കം എംജി എൽസി സ്കൂളിന്റെ ശോചനീയാവസ്ഥ; എസ്ഡിപിഐ നിവേദനം നൽകി

Latest പ്രാദേശികം

കുമ്പള: മുളിയടുക്കം എം ജി എൽസി സ്കൂളിന്റെ നിലവിലെ ശോചനീയാവസ്ഥ പരിഹരിക്കുക, കുടിവെള്ള ലഭ്യത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ എസ്ഡിപിഐ മുളിയടുക്കം ബ്രാഞ്ച്‌ കമ്മിറ്റി മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫിനു നിവേദനം കൈമാറി.
വിദ്യാലത്തിലേക് നിലവിൽ വെള്ളം പണം കൊടുത്തു വാങ്ങുന്ന അവസ്ഥയാണെന് ഉള്ളതെന്നും ജനാലകൾ തകർന്നിരിക്കുന്നത് കാരണം ക്ലാസുകൾ തുടങ്ങുന്ന മുറക് രാത്രി കാലങ്ങളിൽ ഇഴജന്തുക്കൾ ക്ലാസ് റൂമിൽ കയറാൻ ഇടയുണ്ടെന്നും എംഎൽഎയെ അറിയിച്ച നേതാക്കൾ പൊതുവിദ്യാലയത്തിന്റെ നിലനിൽപ്പ്‌ സമൂഹത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ്‌ ബന്ധപ്പെട്ടവർ ഉചിതമായ ഇടപെടലുകൾ നടത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ബ്രാഞ്ച്‌ കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് ഉനൈസ് മുളിയടുക്കം കൗൺസിലർ സിനാൻ കുമ്പള, പ്രവർത്തകൻ അഫ്സൽ മുളിയടുക്കം എന്നിവർ എംഎൽഎ നേരിൽ കണ്ട് നിവേദനം കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *