സൂപ്പർ മാർക്കെറ്റിൽ മോഷണം;80000രൂപ നഷ്ടമായി

Latest പ്രാദേശികം

മാലക്കല്ല്: മാലക്കല്ലിലെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്റെ പൂട്ട് തകര്‍ത്ത് മേശയുടെ ഡ്രോവറില്‍ ഉണ്ടായിരുന്ന 80000 രുപ കവര്‍ന്നു.

ഇന്നലെ ജീവനക്കാരന്‍ സ്ഥാപനം പൂട്ടി പോയതാണ് ഇന്ന് രാവിലെ തുറക്കാന്‍ ചെന്നപ്പോഴാണ്പൂട്ട് തകര്‍ത്തതായി കണ്ടത്.

ഉടന്‍ രാജപുരം പോലീസില്‍ പരാതി നല്‍കി .പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശനിയാഴ്ചയും,ഞായറാഴ്ചയും ബാങ്ക് അവധിയായതിനാല്‍ ബാങ്കില്‍ അടയ്‌ക്കേണ്ടരൂപ മേശയുടെ ഡ്രോവറില്‍ വെച്ച് പൂട്ടിയിരുന്നു.

ഡ്രോയുടെപൂട്ട് തകര്‍ത്തായിരുന്നു മോഷണം. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധ നടത്തി

Leave a Reply

Your email address will not be published. Required fields are marked *