അഫ്​ഗാനിസ്താന്‍ പ്രസിഡന്‍റ്​ അഷ്​റഫ്​ ഗനിക്ക്​ യു.എ.ഇ അഭയം നല്‍കി

Latest അന്താരാഷ്ട്രം

ദുബൈ: താലിബാന്‍ അധികാരം പിടിച്ചതിനെ തുടര്‍ന്ന്​ രാജ്യംവിട്ട അഫ്​ഗാനിസ്​താന്‍ പ്രസിഡന്‍റ്​ അഷ്​റഫ്​ ഗനിക്ക്​ യു.എ.ഇ അഭയം നല്‍കി.
മാനുഷികപരിഗണന നല്‍കിയാണ്​ ഗനിക്കും കുടുംബത്തിനും അഭയം നല്‍കിയതെന്ന്​ യു.എ.ഇ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്​ ചെയ്​തു.
ഞായറാഴ്​ച താലിബാന്‍ സേന തലസ്​ഥാനമായ കാബൂളില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന്​ ഗനി അയല്‍ രാജ്യമായ തജിക്കിസ്​താനിലേക്ക്​ രക്ഷപ്പെട്ടിരുന്നു. ഇവിടെ നിന്ന്​ ഇദ്ദേഹം കുടുംബത്തോടൊപ്പം ഒമാനിലെത്തിയതായി പിന്നീട്​ റിപ്പോര്‍ട്ട്​ പുറത്തുവന്നിരുന്നു.
ബുധനാഴ്​ച വൈകുന്നേരത്തോടെയാണ്​ യു.എ.ഇയില്‍ എത്തിയതായി സ്​ഥിരീകരണം വന്നത്​. 2014 മുതല്‍ ആറുവര്‍ഷത്തിലേറെ അഫ്​ഗാന്‍ പ്രസിഡന്‍റായിരുന്നു ഗനി.

Leave a Reply

Your email address will not be published. Required fields are marked *