ഇന്നും ഡീസല്‍ വില കുറഞ്ഞു; ഒരാഴ്ചക്കിടെ മൂന്നാം തവണ

Latest ഇന്ത്യ

ന്യൂഡല്‍ഹി: ഡീസല്‍ വില ഇന്നും കുറഞ്ഞു. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് ഡീസലിന് വില കുറയുന്നത്. വിവിധ നഗരങ്ങളില്‍ 18 മുതല്‍ 25 പൈസവരെയാണ് ഇന്ന് വില കുറഞ്ഞത്. കേരളത്തില്‍ 20 പൈസയാണ് ഒരു ലിറ്റര്‍ ഡീസലിന് കുറഞ്ഞത്. എന്നാല്‍ പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം റെക്കോര്‍!ഡ് നിലവാരത്തിലാണ് പെട്രോള്‍വില. കഴിഞ്ഞ 34 ദിവസമായി പെട്രോള്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ജൂലൈ 17നാണ് ഏറ്റവും ഒടുവില്‍ പെട്രോള്‍ വില വര്‍ധിച്ചത്.

ഒരു മാസം മാറ്റമില്ലാതെ തുടര്‍ന്നശേഷം ബുധനാഴ്ചയാണ് ഡീസല്‍ വില കുറഞ്ഞത്. തുടര്‍ന്നുള്ള ദിവസങ്ങളിലും 18 മുതല്‍ 25 പൈസവരെ ലിറ്ററിന് കുറഞ്ഞു. ജൂലൈ 17ന് പെട്രോള്‍ വിലയില്‍ 26 മുതല്‍ 34 പൈസവരെ വര്‍ധനവുണ്ടായി. അതിനുശേഷം വില മാറ്റമില്ലാതെ തുടരുകയാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.84 രൂപയാണ്. മുംബൈയില്‍ 107.83 രൂപയും കൊല്‍ക്കത്തയില്‍ 102.08 രൂപയുമാണ് വില. ബെംഗളൂരുവില്‍ 102.08 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചതിന് പിന്നാലെ ചെന്നൈയില്‍ പെട്രോള്‍ വില 99.47 രൂപയായി കുറഞ്ഞു. ഓഗസ്റ്റ് 13നാണ് എക്‌സൈസ് നികുതിയില്‍ 3.02 രൂപ കുറയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.

ഓഗസ്റ്റ് 18 മുതല്‍ തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഡീസലിന് വില കുറയുന്നത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 89.27 രൂപയാണ്. മുംബൈ 96.84 രൂപ, കൊല്‍ക്കത്ത 92.32 രൂപ, ബെംഗളൂരു 94.65 രൂപ, ചെന്നൈ 93.84 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ ഡീസല്‍ വില.

രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 19 ഇടങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നിരുന്നു. ഇതില്‍ മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാന, ജമ്മു കശ്മീര്‍, ഒഡീഷ, ലഡാക്ക്, ബീഹാര്‍, കേരളം, പഞ്ചാബ്, സിക്കിം, നാഗാലാന്‍ഡ് എന്നിവ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ എക്‌സൈസ് നികുതി കുറച്ചതിന്‌ശേഷം തമിഴ്‌നാട്ടില്‍ വില 100 ല്‍ താഴെയായിട്ടുണ്ട്.

രാജ്യാന്തര വിപണിയില്‍ വ്യാഴാഴ്ചയും ഇന്ധനവിലയില്‍ കുറവുണ്ടായി. ബ്രെന്റ് ക്രൂഡോയില്‍ വില 2.6 ശതമാനം കുറഞ്ഞ് 66.45 ഡോളറായി. യുഎസ് വെസ്റ്റ് ഇന്റര്‍ മീഡിയറ്റ് ക്രൂഡ് വില 2.6 ശതമാനം താഴ്ന്ന് 63.50 ഡോളറിനാണ് ഇന്നലെ വ്യാപാരം നടന്നത്. മെയ് 21ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്.

രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്ബനികള്‍ ദിവസവും രാവിലെ 6 മണിക്കാണ് പെട്രോളിന്റെയും ഡീസലിന്റെയും പുതിയ നിരക്കുകള്‍ പുറത്തിറക്കുന്നത്. വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിവരങ്ങള്‍ അറിയാനാകും. അതേസമയം, മൊബൈല്‍ ഫോണുകളില്‍ ടങട വഴി നിരക്ക് പരിശോധിക്കാനും കഴിയും. 92249 92249 എന്ന നമ്ബറിലേക്ക് എസ് എം എസ് അയച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാനാകും.

Leave a Reply

Your email address will not be published. Required fields are marked *