മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും രക്തസാക്ഷിയുമായ രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ രാജ്യം സംദ്ഭാവന ദിനമായി ആചരിക്കുന്നു. സദ്ഭാവനാ ദിനത്തോടനുബന്ധിച്ച് കായിക മേഖലയിൽ മികവ് തെളിയിച്ച ജില്ലയിലെ കായികതാരങ്ങളെ കാസർകോട് ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവനങ്ങളിൽ ചെന്ന് ആദരിച്ചു. രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കുമ്പള മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ദേശീയ കബഡി താരം ഉമ്മു ജമീലകയിരുന്നു ഉപഹാരം ഉമ്മുജമീലയുടെ സഹോദരൻ ഇല്യാസിന് കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിർ മൊഗ്രാൽ കൈമാറി, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശരീഫ് ആരിക്കാടി, കോൺഗ്രസ് മണ്ഡലം സെക്രട്ടറി റിയാസ് മൊഗ്രാൽ കെ എസ് യു നേതാകമാരായ മുആസ് മൊഗ്രാൽ, ഉബൈദ് പെർവാഡ് എന്നിവർ പങ്കാളിയായി
