ഓണം കഴിഞ്ഞും റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വാങ്ങാം: ഭക്ഷ്യമന്ത്രി

Latest കേരളം

തിരുവനന്തപുരം: ഓണം കഴിഞ്ഞാലും ഓണക്കിറ്റ് വാങ്ങാന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗകര്യമുണ്ടായിരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. ഇന്നലെ വരെ 61ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കിയിട്ടുണ്ട്. ഇന്നത്തോടെ അത് 70ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷയെന്നും.

ചില വ്യാപാരികള്‍ ഓണക്കിറ്റിനെതിരേ പ്രചാരണം നടത്തുന്നുണ്ടെന്നും അനവാശ്യവിവാദങ്ങള്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യമന്ത്രി സ്വന്തം നാടായ നിറമണ്‍കരയിലെ റേഷന്‍കടയില്‍ നിന്ന് ഓണക്കിറ്റ് വാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *