മംഗളൂരുവിൽ റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

Latest പ്രാദേശികം

മംഗലാപുരം : റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം.

ബീഡിത്തൊഴിലാളികളായ വാസന്തി (50), പ്രേമ (48) എന്നിവരാണ് ജെപ്പു മഹാകാളി പട്പുവിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ മരിച്ചത്.

മഹാകാളി പഡ്പുവിലെ ബീഡി ശാഖയിലേക്ക് ബീഡികൾ എത്തിക്കാൻ പോകും വഴിയാണ് അപകടമുണ്ടായത്.

ഇവർ സ്ഥിരം ഇതുവഴി പോകാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

കേരളത്തിൽ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇരുവരെയും ഇടിച്ചത്.

റെയിൽവേ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *