ഐ .എന്‍.എല്ലില്‍ കൂട്ട നടപടി, കാസർകോട് ജില്ലാ ഭാരവാഹികളെയും സംസ്ഥാന കൗൺസിൽ അംഗങ്ങളെയും പുറത്താക്കി

Latest പ്രാദേശികം

കാസര്‍കോട്​:​െഎ.എന്‍.എല്‍ സേവ്​ ഫോറം പ്രഖ്യാപിച്ച ഭാരവാഹിക​ള്‍ക്കെതിരെ നടപടി. ജില്ല സഹ ഭാരവാഹികളായ ഇക്ബാല്‍ മാളിക, റിയാസ് അമലടുക്കം, അമീര്‍ കോടി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ എം.എ.
കുഞ്ഞബ്​ദുല്ല, എം.കെ. ഹാജി, എ.കെ. കമ്ബാര്‍, ജില്ല പ്രവര്‍ത്തകസമിതി അംഗങ്ങളായ ഹാരിസ് ബെടി, മുസ്തഫ കുമ്ബള, സാലിം ബേക്കല്‍ എന്നിവരെ പാര്‍ട്ടിയുടെ വിവിധ ഭാരവാഹിത്വത്തില്‍നിന്ന്​ നീക്കംചെയ്തു. പാര്‍ട്ടി മെംബര്‍ഷിപ് പ്രവര്‍ത്തനം ജില്ലയില്‍ സജീവമായി നടക്കുന്ന ഈ സാഹചര്യത്തില്‍ പരസ്യപ്രസ്​താവനയിലൂടെ ഗുരുതരമായ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ അച്ചടക്കനടപടി.
പാര്‍ട്ടിയുടെ പ്രഥമിക അംഗത്വത്തില്‍നിന്ന്​ ഇവരെ നീക്കംചെയ്യുന്നതിനായി മേല്‍ ഘടകത്തോട് ശിപാര്‍ശയും ചെയ്തു. സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയ എന്‍.​ൈവ.എല്‍ ജില്ല ഭരവാഹികളായ സിദ്ദീഖ് ചേരൈങ്ക, അന്‍വര്‍ മാങ്ങാടന്‍ എന്നിവരെ രണ്ട്​ വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന്​ പുറത്താക്കിയതായും ജില്ല കമ്മിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *