കാസര്‍കോട്: ജില്ലയില്‍ 257
.പേര് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 546
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4436പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 422
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 18896പേര്
വീടുകളില്‍17891പേരും സ്ഥാപനങ്ങളില്‍ 1005പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 18896പേരാണ്. പുതിയതായി702പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2974സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര് ടി പി സി ആര് 2346 ആന്റിജന്‍ 621 ട്രൂനാറ്റ് ). 225പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1663പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 245പേര് നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 551പേരെ ഡിസ്ചാര്‍ജ് ചെയ്തു.