കാസർകോട് : നാഗത്തിലൂടെ
തല ങ്ങും വില ങ്ങും ഓടികൊണ്ടിരുന്ന ചുവപ്പ് നിറത്തിലുള്ള ഒരു സ്വിഫ്റ്റ് കാറ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി കസ്റ്റഡിയിൽ എടുത്ത കാറ് ചില മയക്കുമരുന്ന് ലോബികൾ ഉപയോഗിച്ചതയുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത് . കെ എൽ എക്സ് 5725 എന്ന നമ്പർ പ്ലേറ്റ് പതിച്ച സ്വിഫ്റ്റ് കാർ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത് .കാറുമായി ബന്ധപെട്ട് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ പ്രതികളെ പിടികൂടിയതിന് ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താമെന്നും പോലീസ് അറിയിച്ചു