മാതൃകാപരമായ അദ്ധ്യാപനം കാഴ്ചവെച്ച കാസറഗോട്ടെ മൂന്ന് അദ്ധ്യാപകരെ അദ്യാപക ദിനത്തിൽ ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി ആദരിച്ചു.
ചേരംകൈ സ്വദേശി പ്രൊ: എ.എച്ച് അഹമദ് ഹുസൈൻ, കൃഷ്ണൻ മാഷ് കീഴൂർ, കെ.വി മണികണ്ഡ ദാസ് തുടങ്ങിയവരെ അവരുടെ വീട്ടിൽ ചെന്ന് പ്രസിഡൻ്റ് ഇക്ബാൽ പട്ടുവത്തിൻ്റെ നേത്യത്തത്തിൽ പൊന്നാട അണിയിച്ച് മൊമെൻ്റെ നൽകി ആദരിച്ചു.
കോളേജുകളിലും സ്കൂളുകളിലും മികച്ച സേവനം ചെയ്ത അദ്ധ്യാപകരാണ് മൂന്ന് പേരും .
നാടിനും സമൂഹത്തിനും മികച്ചതലമുറയെ വാർത്തെടുക്കാൻ ഒരു പാട് പ്രയത്നിച്ച മൂന്ന് പേരെയും അദ്ധ്യാപക ദിനത്തിൽ ആദരിക്കുവാൻ ലയൺസ് ക്ലബ് ചന്ദ്രഗിരി തീരുമാനിക്കുകയായിരുന്നു.
പരിപാടിയിൽ സെക്രട്ടറി അബ്ദുൽ ഖാദർ തെക്കിൽ, ട്രഷറർ മഹ്മൂദ് എരിയാൽ Z C ഫറൂഖ് കാസ്മി, ഡി: ചെയർ പേർസൻ ജെലീൽ മുഹമ്മദ്,ഡി: ചെയർ പേർസൺ CL റഷീദ്, വൈസ് പ്ര: റഹീസ്, സിദ്ധീഖ് ,ആമുഒറവങ്കര, അൻവർ സാദത്ത് KS,CA അഷ്റഫ് തെക്കിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.