വീടിനുള്ളിലെ ശുചിമുറിയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest ഇന്ത്യ കേരളം പ്രാദേശികം

വീടിനുള്ളിലെ ശുചി മുറിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
കൊല്ലം പട്ടത്താനം സ്വദേശി കാവ്യാ മോഹനാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിക്ക് സമീപമുള്ള ശുചിമുറിയില് തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ അയത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ഇരവിപുരം പോ ലീസ് അറിയിച്ചു. പട്ടത്താനം കലാവേദി വായനശാലയ്ക്കു സമീപം വടക്കേ വിള നഗര്‍ കൈലാസത്തില്‍ മോഹനന്‍-സീന ദമ്പതിക ളുടെ മകളാണ് കാവ്യ.

Leave a Reply

Your email address will not be published. Required fields are marked *