ബോവിക്കാനം: മുളിയാർ പഞ്ചായത്തിൽ വിവിധ മേഖലകളിലെ പ്രതിഭകളെ മുളിയാർ വെൽഫേയർ സൊസൈറ്റി അനുമോദിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ അധ്യക്ഷത വഹിച്ചു. കൺവീനർ ഷെരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. എം.ബി.ബി.എസ്.പൂർത്തിയാക്കിയ ജഹാന ഇസത്ത്,ബി.ഡി. എസ്. പൂർത്തീകരിച്ച ഡോ.ഫാരിസ യാക്കൂത്ത് എന്നിവർക്ക് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്തും,കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ പി.ജി. പൂർത്തീകരിച്ച മുഹമ്മദ് ആഷിഖിന് ആസൂത്രണ സമിതി അംഗം കെ.ബി. മുഹമ്മദ് കുഞ്ഞിയും,നാസിർ അബ്ദുല്ലക്ക് സാംസ്കാരിക പ്രവർത്തകൻ ബി.സി. കുമാരനും ഷാളണിയിച്ചു.ഹെൽത്ത് സൂപ്രവൈസർ ബി.അഷ്റഫ് അനുമോദന പ്രസംഗം നടത്തി.പഞ്ചായത്ത് അംഗം രമേശ്
മുതലപാറ, സാമൂഹ്യ പ്രവർത്തകരായ മസൂദ് ബോവിക്കാനം,ബി.എം. അഷ്റഫ്, ഗഫൂർ ബോവിക്കാനം,മുക്രി അബ്ദുൾ ഖാദർ, സിദ്ധീഖ് ബോവിക്കാനം, അബൂബക്കർ ചാപ്പ, അഹമ്മദ് മൂലയിൽ, കെ.മുഹമ്മദ് കുഞ്ഞി, ബി.കെ. ഹംസ, അഷ്റഫ് വളപ്പിൽ, മാതാപിതാക്കളായ അബ്ദുൽ ഗഫൂർ, ബീഫാത്തിമ സംബന്ധിച്ചു.
