സ്വകാര്യ മൊബൈൽ ടവർ ജീവനക്കാർ സംയുക്ത പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

Latest ഇന്ത്യ കേരളം പ്രാദേശികം

സ്വകാര്യ ടെലികോം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സേവന വേതന കരാർ പുതുക്കാത്തതിലും ബോണസ് നൽകാത്തതിലും പ്രതിഷേധിച്ച് 6 ആം തീയതി കേരളത്തിലെ മുഴുവൻ ജില്ലയിലും CITU, BMS യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കാസർഗോഡ് മാവുങ്കാൽ Indus (Hesel) ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്തത് CITU സംസ്ഥാന കമ്മറ്റി അംഗം സ:കാറ്റാടി കുമാരൻ ആശംസയർപ്പിച്ച് സംസാരിച്ചത് BMS ന്റെ ജില്ലാ ജോയിൻ സെക്രട്ടറി കെ.വി ബാബു, KSMPTE യൂണിയന്റെ സംസ്ഥാനകമ്മറ്റി അംഗം സ: പ്രവീൺ. സ്വാഗതം ആശംസ KS MPTE യൂണിയന്റെ ജില്ലാ സെക്രട്ടറി സ: ദിനു വെള്ളിക്കോത്ത് അദ്ധ്യക്ഷൻ BMS ജില്ലാ വർക്കിംഗ് പ്രസിഡണ്ട് നാരായണൻ , KS MPTEU സംസ്ഥാന കമ്മറ്റി അംഗം സ: മനു നന്ദിയും പറഞ്ഞു. സെപ്തംബർ 10 ന് നടക്കുന്ന സൂചനാ പണിമുടക്കിന് മുന്നോടിയാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *