സമ്ബര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ നിപ വൈറസ് പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് 2 പേരുടെ ഫലം നെഗറ്റീവായതെന്നും മന്ത്രി അറിയിച്ചു. നേരത്തെ പൂനെ ലാബില്‍ പരിശോധനയ്ക്കയച്ച എട്ട് സാംപിളുകളുടെ ഫലം നെഗറ്റീവ് ആയിരുന്നു.