മുഖ്യമന്ത്രി പിതൃതുല്യൻ, ശാസിക്കാനും ഉപദേശിക്കാനും തിരുത്താനും അധികാരമുണ്ട്; കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് കെ ടി ജലീൽ

Latest ഇന്ത്യ കേരളം ടെക്നോളജി

മലപ്പുറം:
മുഖ്യമന്ത്രി പിണറായി വിജയൻ പിതൃതുല്യനാണെന്ന് കെ ടി ജലീൽ. ശാസിക്കാനും ഉപദേശിക്കാനും തിരുത്താനുമുള്ള അവകാശം പിണറായിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു ജലീലിന്റെ പ്രതികരണം.
പി കെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരു മെന്നും അദ്ദേഹം വ്യക്ത മാക്കി. ജീവിതത്തിൽ ഇന്നു വരെ അഴിമതി നടത്തിയിട്ടില്ല എന്നും, അവിഹിത സമ്പാദ്യമില്ല എന്നും ജലീൽ കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയിൽ പോലും ഒന്നും ആർക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽ വൽകരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിൻ്റെ കള്ളപ്പണ-ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും.

മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളൻമാർക്കും വലതുപക്ഷ സൈബർ പോരാളികൾക്കും കഴുതക്കാമം കരഞ്ഞു തീർക്കാം.

Leave a Reply

Your email address will not be published. Required fields are marked *