വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ ക​ണ്ടെ​ത്തി,ഹ്യു​മാ​നി​റ്റീ​സ് ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നിയായ അ​നി​ക​(17)യെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

Latest ഇന്ത്യ കേരളം പ്രാദേശികം

മലപ്പുറം:
വേ​ങ്ങ​ര യിൽ വി​ദ്യാ​ര്‍​ഥി​നി​ യെ വീട്ടിനുള്ളിൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
പ​ണി​ക്കു പോ​യ വീ​ട്ടു​കാ​ര്‍ ഉ​ച്ച​ക്ക് ശേ​ഷം വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് കു​റ്റൂ​ര്‍ നോ​ര്‍​ത്ത് കെ.​എം.​എ​ച്ച്‌.​എ​സ് സ്കൂ​ള്‍ ഹ്യു​മാ​നി​റ്റീ​സ് ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നിയായ അ​നി​ക​(17)യെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​നി​ക​യു​ടെ കു​ടും​ബം ഒരുപാട് വ​ര്‍​ഷ​ങ്ങ​ളാ​യി കണ്ണ​മം​ഗ​ലം വ​ട്ട​പ്പൊ​ന്ത​യി​ലാ​ണ് താ​മ​സം. മു​രു​ക​ൻ-ശ്രീ​ദേ​വി ദമ്പതികളുടെ മ​ക​ളാ​ണ് അ​നി​ക. ചെ​റു​പ്പ​ത്തി​ല്‍ പി​താ​വ്​ ഉ​പേ​ക്ഷി​ച്ചു​പോ​യ ശേ​ഷം അ​മ്മ​യു​ടെ​യും മ​റ്റു ബ​ന്ധു​ക്ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു അനിക താമസിച്ചിരുന്നത്.
അതേ സമയം, സംസ്ഥാനത്ത് തുടർന്നു കൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ ആത്മഹത്യയിൽ സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാവുകയാണ്. നിരവധി പെൺകുട്ടികളാണ് ഈയിടെയായി ആത്മഹത്യ ചെയ്തത്

ആത്മഹത്യകൾക്കെതിരായ സർക്കാരിന്റെ ബോധവൽക്കരണങ്ങളും കാമ്പയിനുകളും നിലനിൽക്കുമ്പോഴും ആത്മഹത്യകൾ തുടരുന്നതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *