കാസർഗോഡ്: ഷോക്കേറ്റ് ജീവൻ അപകടത്തിലായ മധു എന്ന തൊഴിലാളിയെ നിശ്ചയദാർഢ്യത്തോടെഎടുത്ത് ചാടി
ജീവൻ രക്ഷാ പ്രവർത്തനം നടത്തി തൊഴിലാളിയുടെ ജീവൻ രക്ഷിച്ച്
നാടിന്റെ പ്രശംസക്കർഹനായ കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി
കെ.പി ഹാരിസ് പുനത്തിലിനെ ദുബായ് മലബാർ കലാ സാംസ്കാരിക വേദി ആദരിക്കുന്നു സെപ്റ്റംബർ 13 തിങ്കൾ രാവിലെ 11മണിക്ക് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഖത്തർ കാസറഗോഡ് ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി സാദിഖ് പാക്യര ഗഫൂർ എരിയാൽ എന്നിവർ മുഖ്യാതിഥികളായിരിക്കും.
ജനപ്രതിനിധികൾ സാമൂഹിക സാംസ്കാരിക രംഗത്ത പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും എന്ന് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറുമായ അഷ്റഫ് കർള അറിയിച്ചു.