കണ്ണൂർ സർവകലാശാല സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പുസ്തകം

Latest ഇന്ത്യ കേരളം പ്രാദേശികം

കണ്ണൂർ സർവകലാശാല സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പുസ്തകം ഉൾപ്പെടുത്തി. പബ്ലിക് അഡ്മിനിസ്‌ട്രേഷൻ പിജി സിലബസ്സിലാണ്‌ഗോൾവാൾക്കറുടെ പുസ്തകം ഉൾപ്പെടുത്തിയത്.

ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സർകലാശാലയുടെ നടപടി. 

കണ്ണൂർ സർവകലാശാലയിൽ പുതുതായി ആരംഭിച്ച ഒരു കോഴ്‌സാണ് പിജി പബ്ലിക്ക് അഡ്മിനിസ്‌ട്രേഷൻ. തലശേരി ബ്രണൻ കോളേജിൽ മാത്രമാണ് ഈ കോഴ്‌സുള്ളത്.

ബ്രണൻ കോളേജിലെ നാല് അധ്യാപകരുടെ തീരുമാനം മാത്രം കണക്കിലെടുത്താണ് സർവകലാശാല ഗോൾവാക്കറുടെ പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയത്.

സിലബസിൽ ഉൾപ്പെടുത്തിയ പുസ്തകങ്ങൾ 1. ആരാണ് ഹിന്ദു (Hindutva: Who Is a Hindu?) – വി.ഡി സവർക്കറുടെ പുസ്തകം 2. ബഞ്ച് ഓഫ് തോട്ട്സ് ( Bunch of Thoughts) – എം എസ് ഗോൾവാൾക്കറുടെ പുസ്തകം 3. വീ ഔർ നാഷൻഹുഡ് ഡിഫൈൻഡ് (We or Our Nationhood Defined) – എം എസ് ഗോൾവാൾക്കറുടെ പുസ്തകം 4. ഇന്ത്യനൈസേഷൻ; വാട്ട് വൈ ആന്റ് ഹൗ – ബൽരാജ് മധോക്

Leave a Reply

Your email address will not be published. Required fields are marked *