ന്യൂഡല്‍ഹി : സ്‌കൂളുകള്‍ തുറക്കാന്‍ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നത് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ
കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത് സ്‌കൂളുകള്‍ വീണ്ടും തുറക്കാനുള്ള വ്യവസ്ഥയല്ലെന്നും ലോകത്തെ ഒരു രാജ്യത്തും ഇത്തരത്തിലുള്ള ഒരു മാനദണ്ഡം സ്വീകരിക്കുന്നില്ലെന്നും നീതി ആയോഗ് അംഗം ഡോ വി കെ പോള്‍ വ്യക്തമാക്കി. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ചില രാജ്യങ്ങള്‍ മാത്രമാണ് കുട്ടികള്‍ക്കുള്ള കൊറോണ വാക്‌സിനേഷന്‍ ആരംഭിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും ഇത് നിര്‍ബന്ധമാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. കുട്ടികള്‍ക്ക് വേണ്ടിയുളള പ്രതിരോധ വാക്‌സിന്‍ വിപണിയിലെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുകയാണ്. സൈഡസ് വാക്‌സിന്‍ കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.