തിരുവനന്തപുരം: സ്കൂൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങിയതായി മന്ത്രി വി ശിവൻകുട്ടി. സർക്കാർ പ്രഖ്യാപനംവരുന്നത് കണക്കാക്കി മുന്നൊരുക്കങ്ങൾ നടത്താനാണ് നിർദ്ദേശം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ ഉന്നതതലസമിതിയാകും തീരുമാനം എടുക്കുക. സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ നാലിന് തുറക്കാൻ നേരത്തെതന്നെ തീരുമാനിച്ചിരുന്നു. വാക്സീനേഷൻ മുന്നേറിയതിലെ ആശ്വാസമാണ് കൂടുതൽ ഇളവുകളിലേക്ക്നീങ്ങാൻ സർക്കാരിന് കരുത്താകുന്നത്
.ഈ മാസം മുപ്പതിനകം സമ്പൂർണ്ണ ആദ്യഡോസ് വാക്സിൻ കവറേജാണ് കേരളം ലക്ഷ്യമിടുന്നത്. വാക്സീനേഷൻ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേർക്ക് ഒന്നാം ഡോസും 30 ശതമാനംപേർക്ക് രണ്ടാം ഡോസും നൽകി കഴിഞ്ഞു. ഏഴ് ലക്ഷം വാക്സീൻ കൈയ്യിലുള്ളത് ഇന്നത്തോടെകൊടുത്തുതീർക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. 45 വയസിന്മുകളില് പ്രായമുള്ള 93 ശതമാനം പേർക്ക് ഒരു ഡോസും 50 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകികഴിഞ്ഞു.