ക്രൈസ്​തവ ദേവാലയങ്ങള്‍ക്ക്​ നേരെ ആക്രമണം തുടരും: പരസ്യമായി വെല്ലുവിളിച്ച്‌ തീവ്ര ഹിന്ദുത്വ സംഘടന

Latest ഇന്ത്യ കേരളം പ്രാദേശികം

മംഗളൂരു: ഉഡുപ്പി കര്‍ക്കളയില്‍ ക്രിസ്​ത്യന്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പരസ്യമായി ആക്രമണത്തിന്​ ആഹ്വാനം ചെയ്​ത്​ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുജാഗരണ വേദികെ(എച്ച്‌.ജെ.വി).

വെള്ളിയാഴ്​ച സ്​ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികള്‍ ​ നോക്കി നില്‍ക്കെ അമ്ബതോളം പ്രവര്‍ത്തകര്‍ പ്രാര്‍ഥന കേന്ദ്രത്തിലേക്ക്​ അതിക്രമിച്ച്‌​ കടന്ന്​ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്​തിരുന്നു. ഇതിനുപിന്നാലെയാണ് ദേവാലയങ്ങള്‍ക്ക്​ നേരെ ആക്രമണം തുടരുമെന്ന പരസ്യ വെല്ലുവിളിയുമായി സംഘടന നേതാക്കളും ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുമുള്‍പ്പടെ ഭീഷണി ഉയര്‍ത്തിയത് .

” വര്‍ഷങ്ങളായി ജില്ലയില്‍ മതപരിവര്‍ത്തനം നടക്കുന്നു. നൂറുകണക്കിന് ഹിന്ദുക്കളെ ക്രിസ്ത്യന്‍ മിഷനറിമാര്‍ പരിവര്‍ത്തനം ചെയ്തു. ഇവരെ നിലക്കുനിര്‍ത്താന്‍ സര്‍ക്കാറും പൊലീസും നടപടിയെടുക്കുന്നില്ലെങ്കില്‍ കൂടുതല്‍ മതകേന്ദ്രങ്ങള്‍ക്ക്​ നേരെ ഞങ്ങള്‍ ആക്രമണം അഴിച്ചുവിടും.

ഏറെക്കാലമായി മതംമാറ്റത്തിനെതിരെ ഹിന്ദു ജാഗരണ വേദികെ പ്രതിഷേധിക്കുന്നു. വിശ്വസനീയമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്​ (കാര്‍ക്കളയി​ലെ ) ദേവാലയം ഞങ്ങള്‍ ആക്രമിച്ചത്​. ഗണേശോത്സവം ആഘോഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍, പ്രാര്‍ത്ഥനയുടെ പേരില്‍ മതപരിവര്‍ത്തനം നടത്താന്‍ ഇവിടെ അനുമതി ഉണ്ട്. ആളുകളെ മതപരിവര്‍ത്തനം ചെയ്യുന്ന ആളുകള്‍ക്ക് കോവിഡ് നിയമങ്ങള്‍ ബാധകമല്ലേ? നിരവധി മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ തീരപ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്​. പൊലീസ് ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഞങ്ങള്‍ ആക്രമണം തുടരും’ -ആക്രമണത്തിന്​ ശേഷം എച്ച്‌.ജെ.വി നേതാവ് പ്രകാശ് കുക്കെഹള്ളി മാധ്യമങ്ങളോട്​ പ്രതികരിച്ചു .

ഉഡുപ്പി ജില്ലയിലെ കര്‍ക്കളയിലെ കുക്കുണ്ടൂര്‍ ആനന്ദി മൈതാനത്തെ പ്രഗതി പ്രാര്‍ഥനാലയത്തിന്​ നേരെയാണ്​ വെള്ളിയാഴ്​ച അക്രമം അഴിച്ച്‌ വിട്ടത് ​. 10 വര്‍ഷമായി പ്രാര്‍ഥന നടക്കുന്ന കേന്ദ്രമാണിത്​. ഇവിടെ സ്ത്രീകളെയും കുട്ടികളെയും ക്രിസ്​തുമതത്തിലേക്ക്​ പരിവര്‍ത്തനം ചെയ്യുന്നുവെന്നാണ് ഹിന്ദു ജാഗരണ വേദി ഉയര്‍ത്തുന്ന ആരോപണം. പോലീസ് സ്ഥലത്തെത്തിയാണ്​ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്​. അതെ സമയം സംഭവത്തില്‍ കാര്‍ക്കള ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കി​യെ ങ്കിലും ഇതുവരെ പ്രതികള്‍ക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

. “മംഗലാപുരം സയുടെ കീഴിലാണ്​ ഇത്​ പ്രവര്‍ത്തിക്കുന്നതെന്നും ഞങ്ങള്‍ ആരെയും മതപരിവര്‍ത്തനം ചെയ്യാറില്ലെന്നും പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ദേവാലയം ഭാരവാഹിയായ ബെനഡിക്‌ട് മറുപടി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *