കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം കേരളത്തിലെ മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈനസമുദായങ്ങളില്‍പെട്ട പ്ലസ് വണ്‍ ക്ലാസ് മുതല്‍ പിഎച്ച്.ഡി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2021-2022 പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.കുടുംബവാര്‍ഷിക വരുമാനം രണ്ട് ലക്ഷംരൂപയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം.
മുന്‍ വര്‍ഷത്തെ ബോര്‍ഡ്/ യൂനിവേഴ്സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ തത്തുല്യഗ്രേഡോ ലഭിച്ചിട്ടുള്ള ഗവ./എയ്ഡഡ്/ അംഗീകൃത അണ് എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫില്‍/ പിഎച്ച്.ഡി കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കുംഎന്‍.സി.വി.ടിയില്‍ അഫിലിയേറ്റ് ചെയ്ത ഐ.ടി.ഐ/ ഐ.ടി.സികളില്‍ പഠിക്കുന്നവര്‍ക്കും XI, XII തലത്തിലുള്ള ടെക്നിക്കല്‍/ വൊക്കേഷനല്‍ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍മെറിറ്റ്-കം-മീന്‍സ് സ്കോളര്ഷിപ്പിെന്റ പരിധിയില്‍ വരാത്ത കോഴ്സുകളില്‍ പഠിക്കുന്നവരായിരിക്കണം. കോഴ്സിെന്റ മുന്‍ വര്‍ഷം സ്കോളര്‍ഷിപ് ലഭിച്ച വിദ്യാര്‍ഥികള്‍ അന്നത്തെ രജിസ്ട്രേഷന് ഐഡി ഉപയോഗിച്ച് പുതുക്കലിന് അപേക്ഷിക്കണം.
പുതിയ, പുതുക്കല്‍ അപേക്ഷകള്‍ www.scholarships.gov.in അല്ലെങ്കില്‍ www.minorityaffairs.gov.in എന്നവെബ്സൈറ്റ് വഴിയോ National Scholarship (NSP) മൊബൈല്‍ ആപ്പിലൂടെയോ നവംബര്‍ 30നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.dcescholarship.kerala.gov.in, www.collegiateedu.kerala.gov.in ഫോണ്‍: 9446096580, 0471-2306580. ഇ-മെയില്‍: postmatricscholarship@gmail.com.