കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 35,440 രൂപയും ഗ്രാമിന് 4,430 രൂപയുമായി.രണ്ടു വ്യാപാര ദിനങ്ങൾക്ക് ശേഷമാണ് ആഭ്യന്തര വിപണിയിൽ വില വർധനവ് രേഖപ്പെടുത്തുന്നത്. ശനിയാഴ്ച പവന് 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.