42 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കസ്റ്റംസിന്റെ പിടിയിലായി

Latest ഇന്ത്യ കേരളം പ്രാദേശികം

മംഗളൂരു: ദുബായില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 41 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് പള്ളിക്കര സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി.

പള്ളിക്കര പൂച്ചക്കാട്ടെ ജാഫര്‍ കല്ലിങ്കാലിനെ(29)യാണ് കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ജാഫര്‍ മംഗളൂരു വിമാനത്താവളത്തിലെത്തിയത്.

സ്വര്‍ണം രാസ വസ്തുക്കള്‍ ചേര്‍ത്ത് ഗോളങ്ങളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. സ്വര്‍ണത്തിന്റെ നാല് ഗോളങ്ങളാണ് ജാഫറില്‍ നിന്നും പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *