കുമ്പള കളത്തൂരിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാനെന്ന സംശയത്തിൽ ഓട്ടോയിലെത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിലേൽപിച്ചു.

Latest ഇന്ത്യ കേരളം പ്രാദേശികം

കുമ്പള: കുട്ടികളെ തട്ടി ക്കൊണ്ടു പോകാനെന്ന സംശയത്തിൽ ഓട്ടോയിലെത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിലേൽപിച്ചു.

കുമ്പള കളത്തൂരിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.

വെള്ളിയാഴ്ച ഉച്ചയോടെ ഓട്ടോയിലെത്തിയ സംഘം റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ഒരു പെൺകുട്ടിയെ ഓട്ടോയ്ക്കരികിലേക്ക് ക്ഷണിച്ചുവത്രെ.

പേടിച്ചു പോയ കുട്ടി ഓടിപ്പോയി ഒരു വീട്ടിൽ കയറി വിവരം വീട്ടുകാരെ അറിയിച്ചു.

സംഭവം നാടറിഞ്ഞതോടെ നാട്ടുകാർ ചേർന്ന് ഓട്ടോ തടഞ്ഞു വെക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

കുട്ടികളെ അപഹരിക്കുന്നവരെ കളത്തൂരിൽ നാട്ടുകാർ പിടി കൂടിയെന്ന വാർത്ത ദൃശ്യ, ശബ്ദ സന്ദേശങ്ങളായും ഫോട്ടോകളായും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

അതിനിടെ ഓട്ടോയിൽ ബോധം കെടുത്തുന്ന സ്പ്രേ കണ്ടെത്തിയതായും വാർത്ത പരന്നു.

ഒടുവിൽ പൊലീസ് എത്തി ഓട്ടോയും സംഘത്തെയും സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.

സംഘത്തിലെ മൂന്നു പേരിൽ ഒരാൾ കളത്തൂരിൽ താമസക്കാരനും മറ്റൊരാൾ അദ്ദേഹത്തിന്റെ സുഹൃത്തും കൂടെയുണ്ടായിരുന്നത് ഭാര്യയുമാണെന്ന് കുമ്പള പൊലീസ് പറഞ്ഞു.

ഇവരെ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ വന്നതാണെന്ന് നാട്ടുകാർ തെറ്റിദ്ധരിച്ചതാണെന്നാണ് പൊലീസ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *