സംസ്ഥാനത്ത് നവംബറിൽ സ്കൂളുകൾ തുറക്കാൻ ആലോചന.
നവംബറിൽ സ്‌കൂളുകൾ തുറക്കുന്ന കാര്യം പരിശോധിക്കണമെന്ന് കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഒന്നര വർഷത്തിന് ശേഷമാണ് സ്‌കൂളുകൾ സംസ്ഥാനത്ത് തുറക്കുന്നത്.
ഏതൊക്കെ ക്ലാസുകൾ തുറക്കണമെന്ന കാര്യത്തിൽ പിന്നിട് തീരുമാനമെടുക്കും.
സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ആലോചിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി.